കൂടുതല്‍ ഗതാഗത നിയന്ത്രണം വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി

താമരശ്ശേരി ചുരം/ ഫയല്‍
Last Updated :20 January 2024, 8:41 am IST

News Now

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. നിര്‍മ്മാണം നടക്കുന്ന 7,8 വളവുകളിലാണ് മണ്ണിടിഞ്ഞത്. നിലവില്‍ ഗതാഗത നിയന്ത്രണമുണ്ട്. കൂടുതല്‍ ഗതാഗത നിയന്ത്രണം വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി. 

കഴിഞ്ഞ 11മുതലാണ് ചുരത്തില്‍ ഒരുമാസം  ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അടിവാരം മുതല്‍ ലക്കിടി വരെയാണ് നിലവിലെ നിയന്ത്രണം. വയനാട്ടില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് തിരിഞ്ഞ് നാലാംമൈല്‍,പക്രന്തളം വഴിയാണ് നിലവില്‍ പോകുന്നത്. മലപ്പുറം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഗൂഡല്ലൂര്‍,നാടുകാണി ചുരം വഴിയാണ് പോകുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates