പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം.

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി: വോട്ടർപട്ടികയിൽ പേര്‌ ചേർക്കാൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. ഇന്നു രാത്രി 12-ന് മുമ്പ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. പുതിയതായി വോട്ടർപട്ടികയിൽ പേര് ചേർക്കേണ്ടവരും വിദേശത്തുനിന്ന് എത്തിയവരിൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരും http://nvsp.in വഴി ഇന്നുതന്നെ അപേക്ഷ സമർപ്പിക്കണം. 

2021 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവർ http://nvsp.in പോർട്ടൽ തുറന്നാൽ കാണുന്ന രജിസ്ട്രേഷൻ ഫോർ ന്യൂ ഇലക്ടർ സെലക്ട് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണം.18 വയസ്സ് തികഞ്ഞവരിൽ നല്ലൊരു ശതമാനം ഇനിയും വോട്ടർപട്ടികയിൽ പേരുചേർത്തിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടർപട്ടിക വ്യത്യസ്തമായതിനാൽ വോട്ടർപട്ടികയിൽ പേരുകൾ ഉണ്ടെന്ന് വോട്ടർമാർ ഉറപ്പുവരുത്തണം. നാഷണൽ വോട്ടേഴ്സ് സർവീസ് പോർട്ടലായ http://nvsp.in ൽ തന്നെ വോട്ടർപട്ടികയിൽ പേരു നോക്കാനുള്ള സൗകര്യവും ഉണ്ട്.

നാളെ മുതൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിക്കുന്ന അപേക്ഷകൾ തിരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates