സീറ്റ് വിറ്റ നേതാക്കളെ പുറത്താക്കണം ; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ പോസ്റ്ററുകള്‍ ; കോണ്‍ഗ്രസില്‍ കലാപം
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നു. കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ഇന്ന് ചേരാനിരിക്കെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദയനീയ പരാജയത്തില്‍ നേതാക്കളെ കുറ്റപ്പെടുത്തിക്കൊണ്ടാണ് പോസ്റ്ററുകള്‍. സീറ്റ് വില്ക്കാന് കൂട്ടു നിന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് പോസ്റ്ററുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍മന്ത്രി വി എസ് ശിവകുമാര്‍, നെയ്യാറ്റിന്‍കര സനല്‍, തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരുടെ പേര് പറഞ്ഞാണ് പുറത്താക്കാന്‍ ആവശ്യപ്പെട്ടത്.
ഡിസിസി പിരിച്ചു വിടണമെന്നും പോസ്റ്ററില്‍ ആവശ്യമുന്നയിക്കുന്നു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 10 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്. 12 വാര്‍ഡുകളില്‍ അഞ്ഞൂറില്‍ താഴെയാണ് വോട്ട്. നെടുങ്കാട് 74 വോട്ട്, വലിയതുറയില്‍ 42 എന്നിങ്ങനെയാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വ്യക്തിതാല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്‍കിയെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ നേതാക്കള്‍ക്കെതിെര അന്വേഷണം വന്നേക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


