
പുലിപ്പേടിയില്‍ പാലപ്പിള്ളി; ജനവാസ മേഖലയില്‍ മാനിന്റെ ജഡം കണ്ടെത്തി
ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്.
തൃശൂര്‍: പാലപ്പിള്ളി ജനവാസമേഖലയില്‍ പുലി കൊന്നുവെന്ന് സംശയിക്കുന്ന മാനിന്റെ ജഡം കണ്ടെത്തി. ഒണലപ്പറമ്പ് ഹാരിസണ്‍ മലയാളം തോട്ടത്തിനടുത്തുള്ള റോഡിലാണ് മാനിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് പരിശോധന നടത്തി.
രാവിലെയാണ് നാട്ടുകാര്‍ മാനിന്റെ ജഡം കണ്ടെത്തിയത്. മാനിന്റെ പിന്‍ഭാഗത്തെ മാസം ഭക്ഷിച്ച നിലയിലായിരുന്നു. ഇത് പുലി കടിച്ചെടുത്തതാണ് നാട്ടുകാര്‍ പറയുന്നത്. കോടാലി ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം പുലിയിറങ്ങിയിരുന്നു. ഈ പുലി തന്നെയാകാം മാനിനെ കൊലപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ വാദം. അവിടെനിന്ന് വളര്‍ത്തുമൃഗങ്ങളെ പുലി കടിച്ചകൊണ്ടുപോയിരുന്നതായും നാട്ടുകാര്‍ പറയുന്നു.
നേരത്തെയും പാലപ്പിള്ളിയില്‍ പുലി ഭീതി സൃഷ്ടിച്ചിരുന്നു. അന്ന് ഒരു പശുവിനെയും രണ്ടുമാനുകളെയും പുലി കടിച്ചുകൊലപ്പെടുത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പുലിയെ പിടികൂടാനുള്ള അടിയന്തര നടപടികള്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാതാണ് നാട്ടുകാരുടെ ആവശ്യം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


