ബി​ഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പർമാരായി എത്തിയത്

കൊച്ചി മെട്രോയിൽ നടന്ന ലൈവ് ഫാഷൻ ഷോ/ കെഎംആര്‍എല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങള്‍
Last Updated :20 January 2024, 8:41 am IST

News Now

കൊച്ചി: ഓട്ടത്തിനിടയിൽ കൊച്ചി മെട്രോ ട്രെയിനിൽ ലൈവ് ഫാഷൻ ഷോ. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായാണ് യാത്രക്കാർക്കായി ട്രയിനിനകത്ത് ഷോ സംഘടിപ്പിച്ചത്. ഡിസൈനർ വസ്ത്രങ്ങളണിഞ്ഞ 20 വിദ്യാർഥികൾ മെട്രോയിൽ ചുവടുവച്ചു. ബി​ഗ് ബോസ് താരം ഷിയാസ് കരീം, ടിക് ടോക്ക് ഫെയിം അമൃത സജു എന്നിവരാണ് ഷോ സ്റ്റോപ്പർമാരായി എത്തിയത്.

ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയുടെ സഹകരണത്തോടെയാണ് ട്രെയിനിനുള്ളിൽ ഷോ സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് മോഡലുകൾ മെട്രോയുടെ റാംപിലെത്തിയത്. ജവാഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയ ഇവർക്കൊപ്പം കെഎംആർഎൽ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ മെട്രോ സർവീസുകളിൽ ആദ്യമായാണ് ഇത്തരം ഫാഷൻ ഷോ സംഘടിപ്പിക്കുന്നത്. 

Story image

വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി മുട്ടം മെട്രോ സ്റ്റേഷന്റെ പൂർണ നിയന്ത്രണം ഇന്നലെ വനിതകൾക്കായിരുന്നു. സ്റ്റേഷൻ കൺട്രോൾ, ടിക്കറ്റിങ്, സുരക്ഷ, കസ്റ്റമർ സർവീസ്, ഹൗസ് കീപ്പിങ് തുടങ്ങി എല്ലാ വിഭാഗത്തിലും വനിതാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. 

Story image
Story image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates