
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: മഷി പുരട്ടുക വോട്ടറുടെ ഇടതു നടുവിരലില്‍
ഈ നിര്‍ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും

തിരുവവനന്തപുരം: ജൂലൈ 30 ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നവരുടെ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചു. 2024 ഏപ്രിലില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ച വോട്ടര്‍മാരുടെ ഇടതുകൈയ്യിലെ ചൂണ്ട് വിരലില്‍ പുരട്ടിയ മഷി അടയാളം പൂര്‍ണമായും മാഞ്ഞുപോയിട്ടില്ലാത്തതിനാലാണ് തീരുമാനം.
ഈ നിര്‍ദേശം ജൂലൈ 30 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ളതായിരിക്കും. സംസ്ഥാനത്തെ 49 തദ്ദേശസ്ഥാപന വാര്‍ഡുകളിലേയ്ക്കാണ് ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളിലെ ആള്‍മാറാട്ടത്തിനെതിരെയുള്ള മുന്‍കരുതല്‍ വ്യവസ്ഥ പ്രകാരം സമ്മതിദായകന്റെ നിജസ്ഥിതിയെപ്പറ്റി ബോദ്ധ്യമായാല്‍ ,ഇടതു കൈയ്യിലെ ചൂണ്ടുവിരല്‍ പ്രിസൈഡിംഗ് ഓഫീസറോ പോളിംഗ് ഓഫീസറോ പരിശോധിച്ച് അതില്‍ മായാത്ത മഷി പുരട്ടേണ്ടതുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
വോട്ടറുടെ ഇടതുചൂണ്ടുവിരലില്‍ അത്തരത്തിലുള്ള മഷിയടയാളം നേരത്തേ ഉണ്ടെങ്കില്‍ വോട്ട് ചെയ്യാനാകില്ല. ആയതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത്തരത്തില്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

Related News


തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

