
വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു
സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്കി.

കോഴിക്കോട്: വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്കി.
ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ ട്രാന്‍സ്ഫോമറുകള്‍ ഓഫാക്കിയതെന്നാണ് ജീവനക്കാരുടെ വാദം. സംഭവസമയത്ത് ഒരു ഓവര്സീര് മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത് അകത്ത് നിന്ന് ഗ്രില്‍ പൂട്ടിയതിനാലാണ് ജീവനക്കാരന് രക്ഷപ്പെട്ടതെന്നണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്




