അപകടവിവരം അറിഞ്ഞത് ലോറിയിലെ കയർ അന്വേഷിച്ചെത്തിയപ്പോൾ; ലോറി ഡ്രൈവർ അറസ്റ്റിൽ, നരഹത്യയ്ക്ക് കേസെടുക്കും

ഇതേ ലോറിയിലെ കയർ കുരുങ്ങി ദമ്പതിമാർക്കും പരുക്കേറ്റു

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:22 am IST
Edited by :migrator

കോട്ടയം: പച്ചക്കറി ലോറിയിൽ കെട്ടിയ കയർ കാലിൽ കുരുങ്ങി കാൽനടയാത്രികൻ മരിച്ച സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശി ജീവരാജയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇയാൾക്ക് വീഴ്ചയുണ്ടായെന്നാണു വിലയിരുത്തൽ. ജീവരാജയ്ക്കെതിരെ നരഹത്യയ്ക്കു കേസെടുക്കും.

ഇന്ന് പുലർച്ചെ കോട്ടയം സംക്രാന്തിയിലാണ് ദാരുണ സംഭവമുണ്ടായത്. സംക്രാന്തി സ്വദേശി മുരളി (50) ആണു മരിച്ചത്. ഇതേ ലോറിയിലെ കയർ കുരുങ്ങി ദമ്പതിമാർക്കും പരുക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികൾക്കാണ് പരുക്കേറ്റത്. ക്ഷേത്രദർശനം കഴിഞ്ഞു ബൈക്കിൽ മടങ്ങവേ കയറിൽ കുടുങ്ങി നിലത്ത് വീഴുകയായിരുന്നു. ഇവർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈക്ലീനിങ് സ്ഥാപനത്തിൽ ജീവനക്കാരനായ മുരളി പുലർച്ചെ നടക്കാനിറങ്ങിയപ്പോഴാണ് അപകടം. ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് പച്ചക്കറിയുമായി വന്ന ലോറിയിലെ കയറാണ് കാലിൽ കുരുങ്ങിയത്. മുരളിയുമായി ലോറി 100 മീറ്ററോളം നീങ്ങി. ശരീരവും കാലും രണ്ട് ഇടങ്ങളിലായാണ് കണ്ടെത്തിയത്. ലോറി കോട്ടയത്ത് പച്ചക്കറിക്കടയിലെത്തിയ ശേഷം കയർ കാണാനില്ലെന്ന് കണ്ട് ജീവനക്കാർ, ലോറി വന്ന വഴിയിൽ ബൈക്കിൽ തപ്പിയെത്തിയപ്പോഴാണ് അപകട വിവരമറിയുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now