സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാൽ ഉട‌ൻ ഔട്ട്​ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്കോ

മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍
Last Updated :20 January 2024, 8:44 am IST

News Now

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ അവസാനിച്ചാൽ ഉട‌ൻ ഔട്ട്​ലെറ്റുകള്‍ തുറക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ബെവ്കോ. നിലവിൽ നഷ്ടം ആയിരം കോടി പിന്നിട്ടതായും എംഡി സര്‍ക്കാരിനെ അറിയിച്ചു. 

ഇനിയും ഔട്ട്​ലെറ്റുകള്‍ അടഞ്ഞു കിടന്നാല്‍ നഷ്ടം കൂടും. ശമ്പളം, കടവാടക എന്നിവയ്ക്കായി സര്‍ക്കാരിന്‍റെ സഹായവും വേണ്ടി വരും. ഇതിനാൽ  വൈകാതെ ഔട്ട്​ലെറ്റുകള്‍ തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ബെവ്കോ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. 

നേരത്തെ മദ്യത്തിന്‍റെ ഹോം ഡെലിവറിയെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാൽ ഹോം ഡെലിവറിയിലേക്ക് കടക്കേണ്ടന്ന നിലപാടാണ്  എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ സ്വീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ആരോഗ്യവകുപ്പിന്‍റെ നിലപാട് അറിഞ്ഞശേഷമായിരിക്കും ഔട്ട്​ലെറ്റുകള്‍ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ബാറുകള്‍, ബവ്റിജസ് ഔട്ട്ലെറ്റുകള്‍ എന്നിവ ഉടന്‍ തുറക്കേണ്ടെന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ നേരത്തെയുള്ള നിലപാട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates