
മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ
ആദിത്യയുടെ അമ്മ ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു

കണ്ണൂര്‍: കണ്ണൂർ സർവകലാശാല ഗസ്റ്റ് അധ്യാപിക പാനൂർ സ്വദേശി ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തില്‍ കാമുകൻ അറസ്റ്റിൽ. കണ്ണൂർ മനേക്കര സ്വദേശിയായ കാമുകന്‍ ശരണിനെയാണ് പൊലീസ് പിടികൂടിയത്. ആദിത്യയുടെ അമ്മ ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു.
ജൂണ്‍ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരണ്‍ മര്‍ദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.
ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ആദിത്യയെ ശരണ്‍ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും, അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Suicide due to mental distress caused by torture: Boyfriend arrested in teacher's death
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







