'രാമായണം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്ത പണ്ഡിത, സൈബര്‍ ഹിന്ദുത്വവാദികളുടെ തെറിവിളി പുതിയ കാര്യമല്ല'; ലീലാവതിയെ പിന്തുണച്ച് എം എ ബേബി

ശ്രീമദ് വാല്മീകി രാമായണം മൂന്നു വാള്യങ്ങളിലായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനം എഴുതുകയും ചെയ്ത പണ്ഡിതയാണ് എന്നതൊന്നും അവര്‍ക്ക് ബാധകമായ കാര്യങ്ങളല്ല.

M Leelavathy, M A Baby
M Leelavathy, M A Babyfacebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :17 സെപ്റ്റംബർ 2025, 10:45 pm IST

കൊച്ചി: പ്രൊഫ എം ലീലാവതിക്കു നേരെ ഹിന്ദുത്വവാദികള്‍ നടത്തുന്ന നീചമായ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സൈബര്‍ ഹിന്ദുത്വവാദികളുടെ ഈ തെറിവിളി പുതിയ കാര്യമല്ല. ശ്രീമദ് വാല്മീകി രാമായണം മൂന്നു വാള്യങ്ങളിലായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനം എഴുതുകയും ചെയ്ത പണ്ഡിതയാണ് എന്നതൊന്നും അവര്‍ക്ക് ബാധകമായ കാര്യങ്ങളല്ലെന്നും എം എ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം

ശക്തിയായി പ്രതിഷേധിക്കുന്നു. തന്റെ തൊണ്ണൂറ്റി എട്ടാം പിറന്നാളിന് ഗാസയില്‍ പട്ടിണി കിടക്കുന്ന കുഞ്ഞുങ്ങളെ ഓര്‍ത്തു തനിക്കു ചോറ് ഇറങ്ങില്ല എന്ന തികച്ചും മനുഷ്യത്വപരമായ ഒരു അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് വരിഷ്ഠ പണ്ഡിതയായ ലീലാവതി ടീച്ചറെ സംഘികള്‍ ആക്രമിക്കുന്നത്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയില്‍ ലോകമെമ്പാടുമുള്ള മനുഷ്യര്‍ ആശങ്കയിലാണ്. ആ വിഷമം പ്രകടിപ്പിക്കുക മാത്രമാണ് ടീച്ചര്‍ ചെയ്തത്.

ഇന്ത്യയിലെ ഹിന്ദുത്വവാദികളെപ്പോലുള്ള മനുഷ്യത്വം മരവിച്ച ചിലര്‍ക്കു മാത്രമേ ഈ കൂട്ടക്കൊല കാണാതിരിക്കാനാവൂ. സൈബര്‍ ഹിന്ദുത്വവാദികളുടെ ഈ തെറിവിളി പുതിയ കാര്യമല്ല. ശ്രീമദ് വാല്മീകി രാമായണം മൂന്നു വാള്യങ്ങളിലായി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുകയും വ്യാഖ്യാനം എഴുതുകയും ചെയ്ത പണ്ഡിതയാണ് എന്നതൊന്നും അവര്‍ക്ക് ബാധകമായ കാര്യങ്ങളല്ല.

ഇന്ത്യയില്‍ എവിടെയെങ്കിലും ജനാധിപത്യത്തിനും നീതിക്കും വേണ്ടി ആരെങ്കിലും നിലകൊള്ളുന്നുവോ അവരെയെല്ലാം ഹിന്ദുത്വവാദികള്‍ തെറി പറഞ്ഞാണ് നേരിടുക. സൈബര്‍ ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടില്ല എങ്കില്‍ ഇന്നത്തെ ഇന്ത്യയില്‍ നിങ്ങള്‍ ഒരു ജനാധിപത്യവാദി അല്ല എന്ന നിലയായിരിക്കുന്നു.

News Now

Summary

M A Baby supports Leelavathi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates