
മധു നിരവധി കേസുകളിൽ പ്രതി; ഒളിവിലായതിനാൽ പിടികൂടിയില്ല; അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ
അഗളി, പാലക്കാട്, തൃശൂർ സ്റ്റേഷനുകളിൽ മധുവിനെതിരെ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയമായിരുന്നു

പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെതിരെ വിവിധ സ്റ്റേഷനുകളിൽ കേസുകളുണ്ടെന്നും മധു ഒളിവിലായിരുന്നുവെന്നും മധു വധക്കേസിൽ കുറ്റപത്രം സമർപ്പിച്ച മുൻ അഗളി ഡിവൈഎസ്പി ടികെ സുബ്രഹ്മണ്യൻ. പ്രതിഭാഗം വിസ്തരിക്കുന്നതിനിടെയാണ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.
മധു ഒളിവിലാണെന്ന് കാണിച്ച് അബ്സ്കോണ്ടിങ് ചാർജ് നൽകിയിരുന്നു. അഗളി, പാലക്കാട്, തൃശൂർ സ്റ്റേഷനുകളിൽ മധുവിനെതിരെ കേസുകളുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് മധുവെന്ന് നേരത്തെ അറിയമായിരുന്നു. മധു കൊല്ലപ്പെട്ടത് പൊലീസ് കസ്റ്റഡിയിലല്ലെന്ന നിഗമനത്തിൽ എത്തിയത് പോസ്റ്റുമോർട്ടം റിപ്പോർട്ടും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും സാക്ഷി മൊഴിയും അടിസ്ഥാനമാക്കിയാണെന്നും ഇദ്ദേഹം മൊഴി നൽകി.
ഇയാൾ വിചാരണ നേരിടാൻ കഴിയുന്ന ആളാണോ അല്ലയോ എന്നുള്ള മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണു തീരുമാനമെടുക്കേണ്ടതെന്ന ജസ്റ്റിസ് ഹേമയുടെ വിധിയുണ്ടെന്ന് മണ്ണാർക്കാട് പട്ടികജാതി, പട്ടിക വർഗ പ്രത്യേക കോടതി പ്രോസിക്യൂട്ടർ പി ജയൻ ചൂണ്ടിക്കാട്ടി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


