വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു

മുഹമ്മദ് റാഫി
Last Updated :20 January 2024, 9:10 am IST

News Now

കണ്ണൂര്‍: വിദ്യാര്‍ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 26 വര്‍ഷം തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി സ്വദേശി കെ വി മുഹമ്മദ് റാഫിയെയാണ് (35) ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്‌സോ അതിവേഗ കോടതി ജഡ്ജി സി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്.

2017 ഒക്ടോബര്‍ മുതല്‍ വളപട്ടണം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് റാഫി മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11കാരിയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വര്‍ഷം തടവുശിക്ഷ വിധിച്ചതെന്നു കോടതി വ്യക്തമാക്കി.

വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എം കൃഷ്ണന്‍, എസ്‌ഐ ഷാജി പട്ടേരി എന്നിവരാണു കേസ് അന്വേഷിച്ചത്. വാദി വിഭാഗത്തിനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷെറി മോള്‍ ജോസ് ഹാജരായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates