മലപ്പുറത്ത് പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു; സഹോദരിക്കും കുത്തേറ്റു, പ്രതി കസ്റ്റഡിയില്‍
പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു
മലപ്പുറം: പെരിന്തല്‍മണ്ണയില്‍ പ്രണയം നിരസിച്ചതിന് 21കാരിയെ കുത്തിക്കൊന്നു. ഏലംകുളം പഞ്ചായത്തില്‍ എളാട് കൂഴംതറ ചെമ്മാട്ടില്‍ ദൃശ്യയാണ് മരിച്ചത്. ആക്രമണം തടയാന്‍ ശ്രമിച്ച 13 വയസുകാരിയായ സഹോദരിക്ക് പരിക്കേറ്റിട്ടുണ്ട്. പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. വീടിന്റെ രണ്ടാമത്തെ നിലയില്‍ യുവതിയുടെ മുറിയില്‍ എത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന വിനീഷ് വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹോദരിക്ക് കുത്തേറ്റത്.ഗുരുതരമായി പരിക്കേറ്റ സഹോദരിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി യുവതിയുടെ അച്ഛന്റെ കട തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിന്റെ ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ


