
മലപ്പുറത്ത് ഇന്ന് 3990 പേർക്ക് കോവിഡ്; മറ്റ് ജില്ലകളിൽ മൂവായിരത്തിൽ താഴെ; കണക്കുകൾ
മലപ്പുറത്ത് ഇന്ന് 3990 പേർക്ക് കോവിഡ്; മറ്റ് ജില്ലകളിൽ മൂവായിരത്തിൽ താഴെ; കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് മലപ്പുറം ജില്ലയിൽ. മൂവായിരത്തിന് മുകളിലാണ് ഇന്നും ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം. മറ്റ് ജില്ലകളിൽ മൂവായിരത്തിൽ താഴെയാണ് രോഗികൾ.
23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167, കണ്ണൂര്‍ 984, പത്തനംതിട്ട 683, ഇടുക്കി 662, കാസര്‍ക്കോട് 506, വയനാട് 244 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 198 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8455 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,016 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1272 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
മലപ്പുറം 3838, തിരുവനന്തപുരം 2648, പാലക്കാട് 1791, എറണാകുളം 2528, കൊല്ലം 2163, ആലപ്പുഴ 1977, തൃശൂര്‍ 1696, കോഴിക്കോട് 1337, കോട്ടയം 1125, കണ്ണൂര്‍ 908, പത്തനംതിട്ട 656, ഇടുക്കി 632, കാസര്‍ക്കോട് 488, വയനാട് 229 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



