താനൂർ കസ്റ്റഡി മരണം: മലപ്പുറം എസ്പി പരിശീലനത്തിന്

ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം

എസ്പി സുജിത് ദാസ്/ ഫയല്‍
Edited by :migrator
Last Updated :20 ജനുവരി 2024, 9:24 am IST

മലപ്പുറം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മലപ്പുറം എസ്പി സുജിത് ദാസ് പരിശീലനത്തിന്. ഹൈദരാബാദിൽ പരിശീലനത്തിനാണ് എസ്പി സുജിത് ദാസ് പോകുന്നത്. അടുത്ത മാസം രണ്ടു മുതൽ എസ്പി മാറിനിൽക്കും. പകരം പാലക്കാട് എസ്പി ആർ ആനന്ദിന് മലപ്പുറത്തിന്റെ ചുമതല നൽകിയിട്ടുണ്ട്. 

ഹൈദരാബാദ് നാഷണൽ പൊലീസ് അക്കാദമിയിലാണ് പരിശീലനം. എസ്പി യുടെ കീഴിലുള്ള ഡാൻസാഫ് സംഘം പിടികൂടിയ എംഡിഎംഎ കേസിലെ പ്രതി താമിർ ജിഫ്രിയുടേത് ക്രൂരമായ കസ്റ്റഡി കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. 

താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീതിയുക്തമാകാൻ എസ്പി സുജിത് ദാസിനെ ചുമതലയിൽ നിന്നും മാറ്റി നിർത്തണമെന്ന് വിവിധ പാർട്ടികൾ ആവശ്യമുന്നയിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now