നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് ആരോപണം: മലയാളി വൈദികനും ഭാര്യയും നാഗ്പൂരില്‍ അറസ്റ്റില്‍

നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളുമാണ് പിടിയിലായത്

Forced Religious Conversion Allegation: Malayali priest and his wife arrested in Nagpur.
Malayali priest and his wife arrested in Nagpurscreen grab
Edited by :ആതിര അഗസ്റ്റിന്‍
Last Updated :31 ഡിസംബർ 2025, 12:20 pm IST

മുംബൈ: ക്രിസ്മസ് പ്രാര്‍ഥനയ്ക്കിടെ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. നാഗ്പൂരിനടുത്ത് അമരാവതി ജില്ലയിലാണ് സംഭവം. ബജ്റങ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയിലാണ് സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക വൈദികന്‍ നെയ്യാറ്റിന്‍കര അമരവിള സ്വദേശി ഫാ. സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരും മഹാരാഷ്ട്ര സ്വദേശികളായ ദമ്പതികളുമാണ് പിടിയിലായത്. ഇവരെ കാണാനായി എത്തിയ മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു.

പ്രദേശത്തെ ഒരു വീട്ടില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടത്തുന്നതിനിടയില്‍ ബെനോഡ പൊലീസ് എത്തിയാണു നടപടിയെടുത്തതെന്ന് സഭാ ഭാരവാഹികള്‍ അറിയിച്ചു. നാഗ്പൂര്‍ മേഖലയില്‍ ഫാ. സുധീര്‍ വര്‍ഷങ്ങളായി സാമൂഹിക പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

വൈദികന്റെ അറസ്റ്റിനെ അപലപിച്ച് സിഎസ്‌ഐ ബിഷപ് കൗണ്‍സില്‍ രംഗത്തെത്തി. കേരളത്തില്‍ നിന്നും ഒരു സംഘം വൈദികരും നാഗ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.

News Now

Summary

Forced Religious Conversion Allegation: Malayali priest and his wife arrested in Nagpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates