ദുബൈയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു

യുവതി ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു

അമൃത
Edited by :migrator
Last Updated :20 ജനുവരി 2024, 9:21 am IST

തൃശൂര്‍: യുവതി ദുബൈയില്‍ കുഴഞ്ഞുവീണു മരിച്ചു. ആമ്പല്ലൂര്‍ മണ്ണംപ്പേട്ട കരുവാപ്പടി തെക്കേക്കര വെട്ടിയാട്ടില്‍ അനിലന്റെ മകള്‍ അമൃതയാണ് (23) ദുബൈയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചത്. മരണകാരണം ഹൃദയസ്തംഭനമാണെന്നാണ് പ്രാഥമിക നിഗമനം. 

ഓഗസ്റ്റില്‍ വിവാഹം നിശ്ചയിച്ചിരിക്കേ, അമൃത ഒരാഴ്ച മുമ്പാണ് നാട്ടില്‍വന്ന് തിരിച്ചുപോയത്.35 വര്‍ഷമായി ഗള്‍ഫില്‍ ബിസിനസ് നടത്തുന്ന അനിലന്‍ കുടുംബത്തോടൊപ്പം ദുബൈയിലായിരുന്നു താമസം.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now