
സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ധരിക്കും, വിഡിയോയും എടുക്കും; മലയാളി യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍
ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്.

ബംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ ചിത്രീകരിക്കുന്ന മലയാളി യുവാവ് ബംഗളൂരുവില്‍ അറസ്റ്റില്‍. ഹെബ്ബഗൊഡിയില്‍ താമസിക്കുന്ന അമല്‍ എന്‍ അജികുമാര്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ഹെബ്ബഗൊഡി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ താമസസ്ഥലത്തുനിന്നും സ്ത്രീകളുടെ അടിവസ്ത്രത്തിന്റെ വലിയ ശേഖരമാണ് പൊലീസ് കണ്ടെത്തിയത്. നഗരത്തിലെ വീടുകളുടെ പുറത്തും ബാല്‍ക്കണിയിലും ഉണക്കാനിട്ടിരിക്കുന്ന അടിവസ്ത്രങ്ങള്‍ അമല്‍ മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഈ അടിവസ്ത്രങ്ങള്‍ ധരിച്ച ഒന്നിലധികം വീഡിയോകളും പൊലീസ് കണ്ടെത്തി. സ്ത്രീകളുടെ അടിവസ്ത്രം ധരിക്കുമ്പോള്‍ തനിക്ക് മദ്യപിക്കുന്നതിന് സമാനമായ അനുഭവം തോന്നിയതായി അമല്‍ പൊലീസിനോട് പറഞ്ഞു.
മലയാളിയായ അമല്‍ ആറുമാസം മുമ്പാണ് ബംഗളൂരുവില്‍ എത്തിയത്. ഡിപ്ലോമ കോഴ്സ് പൂര്‍ത്തിയാക്കിയ അമലിന് ജോലി ലഭിച്ചിരുന്നില്ല. ഹെബ്ബഗൊഡിയില്‍ വാടകവീട്ടില്‍ സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഭാരതീയ ന്യായ സംഹിത സെഷന് 303 (2) മോഷണം, 329 (4) അനധികൃതമായി കടന്നുകയറ്റം, 79 സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
malayali youth arrested for steeling women underwears and making video wearing it in bengaluru
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




