തർക്കത്തിനിടെ അമ്മാവന്റെ കുത്തേറ്റ് സഹോദരി പുത്രൻ മരിച്ചു; അറസ്റ്റ്

കട നശിപ്പിക്കാൻ ശ്രമിക്കുന്നെന്ന് ആരോപിച്ചാണ് ആക്രമണം 

ടിന്റോ
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

കൊച്ചി: തർക്കത്തിനിടെ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു. മലയാറ്റൂർ സ്വദേശി ടിന്റോ (28) ആണ് മരിച്ചത്. സംഭവത്തിൽ മലയാറ്റൂർ പയ്യപ്പിള്ളി വീട്ടിൽ ടോമി(45) യെ കാലടി പൊലീസ് അറസ്റ്റ് ചെയ്‌തു. ചൊവ്വാഴ്‌ച വൈകുന്നേരം 4.30നായിരുന്നു സംഭവം.

മലയാറ്റൂർ-കോടനാട് പാലത്തിന് സമീപം ടോമി നടത്തുന്ന ബജ്ജിക്കടയ്‌ക്ക് മുന്നിൽ വെച്ചായിരുന്നു ആക്രമണം. ടിന്റോ കട നശിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ടോമിയുടെ സഹോദരി പുത്രനാണ് മരിച്ച ടിൻ്റോ. 

ഇവർ പരസ്‌പരം കാണുമ്പോഴൊക്കെ വഴക്കുണ്ടാക്കാറുണ്ടായിരുന്നു. ചൊവ്വാഴ്‌ച വൈകുന്നേരം കടയിലെത്തിയ ടിന്റോയെ ടോമി കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ടിന്റോയെ അങ്കമാലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ടോണി, സിബിയാണ് മാതാവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now