
കഞ്ചാവ് കേസില്‍ ജയിലിലാകുമെന്ന് ഭയം, പ്രതി കോടതിയില്‍ നിന്ന് മുങ്ങി
പൊലീസിനെ വെട്ടിച്ച് കടന്നത് ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതി

പാലക്കാട്: കഞ്ചാവ് കേസ് പ്രതി കോടതിയില്‍ നിന്ന് മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തന്‍പുരയില്‍ വീട്ടില്‍ നസീം നാസറാണ് (26) പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് 1.2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിയാണ് നസീം നാസര്‍.
പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി രണ്ടില്‍ ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ഒറ്റപ്പാലം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്ഡിലായെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതി മുങ്ങിയതെന്നാണ് സൂചന.
WHAT TO READ NEXT

ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ 14കാരന് കുഴഞ്ഞുവീണ് മരിച്ചു
2017ലാണ് നസീം നാസറിനെ പൊലീസ് കഞ്ചാവുമായി പിടികൂടിയത്. കേസില്‍ ഇയാള്‍ ജാമ്യത്തിലിറങ്ങയ നാസര്‍ പിന്നീട് കോടതി നടപടികളുമായി സഹകരിച്ചിരുന്നില്ല. തുടര്‍ന്ന് വാറന്റ് പുറപ്പെടുവിച്ചപ്പോള്‍ സ്വമേധയാ ഹാജരാകുകയായിരുന്നു. എന്നാല്‍ കേസില്‍ വീണ്ടും റിമാന്ഡിലാകുമെന്ന സാഹചര്യം വന്നതോടെയാണ് നാസര്‍ കോടതിയില്‍ നിന്നും മുങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
cannabis case accused Naseem Nassar escaped from from Palakkad Court.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

