ഹോട്ടല്‍ മുറിയില്‍ മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമം; ചെന്നൈയില്‍ യുവാവ് അറസ്റ്റില്‍
ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി

ചെന്നൈ: ഹോട്ടല്‍ മുറിയിലെ ഫോണ്‍ നന്നാക്കാനെത്തിയ യുവാവ് മലയാളി നടിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചതായി പരാതി. യുവനടി ബഹളം വച്ചതിനെ തുടര്‍ന്നു യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നാഗപട്ടണം സ്വദേശി സയീദ് അഫ്രീദിയെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് സംഭവം. ഷൂട്ടിങ്ങിന്റെ ആവശ്യവുമായി ബന്ധപ്പെട്ടാണ് യുവനടി ചെന്നൈയില്‍ എത്തിയത്. ടി നഗറിലെ പ്രമുഖ ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. അതിനിടെ വൈകുന്നേരം ഇവരുടെ മുറിയിലെ ഇന്റര്‍കോം തകരാറിലായി. ഉടന്‍ തന്നെ റിസപ്ഷനില്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ച് ഫോണ്‍ ശരിയാക്കാന്‍ എത്തിയ 20കാരനായ യുവാവ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ കണ്മുന്നില് നില്‍ക്കുന്നത് നടിയാണെന്ന് തിരിച്ചറിഞ്ഞ യുവാവ് സെല്‍ഫി വേണമെന്ന് ആദ്യം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ ആലിംഗനം ചെയ്യണമെന്നായി യുവാവ്. ഇതിന് യുവാവ് ശ്രമിച്ചപ്പോള്‍ യുവനടി ബഹളം വെച്ചു. ഇതിന് പിന്നാലെ യുവാവ് മുറിയില്‍ നിന്ന് ഇറങ്ങിയോടി എന്നാണ് പരാതിയില്‍ പറയുന്നത്.
പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ചെന്നൈയിലെ കോളജ് വിദ്യാര്‍ഥിക്കെതിരെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ചോദ്യം ചെയ്യലില്‍ യുവാവ് ആരോപണം നിഷേധിച്ചു. യുവനടി രേഖാമൂലം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Man arrested in Chennai for trying to sexual assault Malayali actress in hotel room
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




