
News Now
ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

Today's Rashi Phalam October 13| വിവാഹവുമായി ബന്ധപ്പെട്ട് നീണ്ടുനിന്ന ആശങ്കകൾക്ക് പരിഹാരമാകും

വെല്ലുവിളികളെ അതിജീവിക്കും, ജോലിയില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും

മൂന്നാര്‍: വളര്‍ത്തുനായ വിറകുപുരയില്‍ കാഷ്ഠിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 54കാരന് അയല്‍ക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ മാട്ടുപ്പെട്ടിക്ക് സമീപം ടാറ്റാ ടീ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന രാജി(32)നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസിയായ പളനി(54)യെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രാജിന്റെ വളര്‍ത്തുനായ പളനിയുടെ വിറകുപുരയില്‍ കാഷ്ഠിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെയും വഴക്കുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും നായ ഇത് ആവര്‍ത്തിച്ചതോടെ പളനി പ്രകോപിതനായി. തുടര്‍ന്ന് കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ആയുധം കൊണ്ട് രാജിനെ ആക്രമിക്കുകയും വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ആക്രമണത്തില്‍ രാജിന്റെ ഒരു ചെവി അറ്റുപോയി. കഴുത്തിലും വെട്ടേറ്റു. പരിക്കേറ്റ രാജിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അറ്റുപോയ ചെവി ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ തുന്നിച്ചേര്ക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാന്‍ നീക്കം; 15 മുതല്‍ ഹോട്ടലുകളില്‍ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകള്‍ വാങ്ങില്ല

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍
