​ഗതാ​ഗത കമ്മീഷണറുടെ വാഹനം ഇടിച്ച് പരിക്കേറ്റ ആൾ മരിച്ചു

നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു

പദ്മകുമാർ / ടിവി ദൃശ്യം
Last Updated :20 January 2024, 9:27 am IST

പത്തനംതിട്ട: ട്രാൻസ്പോർട്ട് കമ്മീഷണർ എഡിജിപി എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു. പന്തളം പറന്തൽ മല്ലശ്ശേരി വീട്ടിൽ പദ്മകുമാർ (48) ആണ്  മരിച്ചത്. 

എംസി റോഡിൽ പന്തളത്തിനും ആടൂരിനും ഇടയിൽ പറന്തൽ ജംക്‌ഷനു സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. നടന്നുപോകുന്നതിനിടെ എഡിജിപിയുടെ വാഹനം പദ്മകുമാറിനെ ഇടിക്കുകയായിരുന്നു.

അടൂരിൽ നിന്ന് പന്തളം ഭാഗത്തേക്ക് വരികയായിരുന്ന കാർ റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.  എഡിജിപി തന്നെയാണ് ഇയാളെ അടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now