
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൊടുപുഴ: കാൻസർ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടിൽ എത്തിച്ച ശേഷം തിരികെ മടങ്ങുന്നതിനിടെ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. മാവടി തറക്കുന്നേൽ ടി സി സജീവാണ് (47) മരിച്ചത്. സജീവിന്റെ ഭാര്യ ഷൈജിക്ക് ചികിത്സയ്ക്കുള്ള പണം അണക്കരയിലുള്ള ഭാര്യ വീട്ടിലെത്തിച്ച് തിരിച്ചു വരികയായിരുന്നു സജീവ്.
തലച്ചോറിലേക്കുള്ള ഞരമ്പ് പൊട്ടിയതാണ് മരണകാരണം. കാൻസറിനെ തുടർന്ന് സജീവിന്റെ ഭാര്യ ഷൈജി അണക്കരയിലുള്ള വീട്ടിലായിരുന്നു താമസം. നാട്ടുകാർ ചേർന്നു പിരിച്ചെടുത്ത തുക നൽകിയ ശേഷം തിരിച്ചു തൂക്കുപാലത്ത് എത്തിയപ്പോൾ തലവേദന അനുഭവപ്പെട്ടു. തുടർന്ന് സജീവ് കുഴഞ്ഞുവീഴുകയായിരുന്നു.
ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. മക്കൾ: ക്രിസ്റ്റി, ക്രിസ്റ്റീന, ക്രിസ്റ്റ്യാനോ. സംസ്കാരം ഇന്നു 2.30നു മാവടി സെന്റ് തോമസ് പള്ളിയിൽ.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



