മന്നം ജയന്തി പൊതു സമ്മേളനം ഇന്ന്; ഉദ്ഘാടനം ശശി തരൂര്‍; വീണ്ടും കോട്ടയത്തേക്ക്

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്

ശശി തരൂര്‍/ ഫയല്‍
Last Updated :20 January 2024, 9:15 am IST
Edited by :migrator

കോട്ടയം: മന്നം ജയന്തിയോട് അനുബന്ധിച്ചുള്ള പൊതു സമ്മേളനം ശശി തരൂര്‍ എംപി ഇന്ന് നിര്‍വഹിക്കും. രാവിലെ 10.45 നാണ് സമ്മേളനം ആരംഭിക്കുക. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് ശശി തരൂര്‍ കോട്ടയം ജില്ലയില്‍ എത്തുന്നത്. 

കഴിഞ്ഞ തവണത്തെ സന്ദര്‍ശനത്തിനിടെ  കാഞ്ഞിരപ്പള്ളി, പാല ബിഷപ്പുമാരുമായി  തരൂര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലും പങ്കെടുത്തു.  തരൂരിന്റെ സന്ദര്‍ശനം കോട്ടയത്തെ കോണ്‍ഗ്രസില്‍ വന്‍ വിവാദത്തിനും വഴിവെച്ചിരുന്നു. 

വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന എന്‍എസ്എസ് നേതൃത്വം, ശശി തരൂരിനെ മന്നം ജയന്തിയിലേക്ക് ക്ഷണിച്ചതില്‍ രാഷ്ട്രീയ പ്രാധാന്യവുമുണ്ടെന്നാണ് വിലയിരുത്തല്‍. 

ജാതി സംവരണം അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന മന്നത്തു പത്മനാഭന്റെ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ ശക്തമായ നടപടികളുമായി മുമ്പോട്ടു പോകുമെന്ന് എന്‍എസ്എസ് ആസ്ഥാനത്ത് ഇന്നലെ നടന്ന അഖില കേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now