
കണ്ണന് മുന്നില്‍ പുതുജീവിതത്തിലേക്ക് കൈ പിടിക്കാന്‍, ഞായറാഴ്ച 328 വിവാഹങ്ങള്‍; റെക്കോര്‍ഡ്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരു ദിവസം നടക്കുന്ന വിവാഹങ്ങളുടെ എണ്ണത്തില്‍ ഞായറാഴ്ച റെക്കോര്‍ഡിലേക്ക്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങളാണ് നടക്കാന്‍ പോകുന്നത്. ക്ഷേത്രം അധികൃതരുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഇത് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ചിങ്ങം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. സെപ്റ്റംബര്‍ എട്ടിന് 328 വിവാഹങ്ങള്‍ നടക്കുകയാണെങ്കില്‍ അത് റെക്കോര്‍ഡ് ആയിരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒരേസമയം ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്ന ദിനമായി ഈ ദിവസം മാറും. 277 വിവാഹങ്ങളാണ് ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം

ആധാറിലെ മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണോ?; അറിയേണ്ടത് ഇത്രമാത്രം

'ഞായറാഴ്ച വരെ കാത്തിരിക്കൂ, എനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കൂ...'; രാജി വിവാദത്തില്‍ ശ്രീലേഖ




