
കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം: ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് തിരിച്ചടി; അറസ്റ്റ് വിലക്ക് നീട്ടാനാകില്ലെന്ന് ഹൈക്കോടതി
മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം

കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് തിരിച്ചടി. അറസ്റ്റിനുള്ള വിലക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ട്രാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യക്കാലാവധി രണ്ടാഴ്ച കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാന്‍ ഒരു മാസത്തെ ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ ഇത്തരമൊരു ജാമ്യം നല്‍കാനുള്ള അധികാര പരിധിയില്ലെന്ന് കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഫര്മാന് നല്കിയ ജാമ്യഹര്‍ജി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ മണ്ഡലേശ്വര്‍ പ്രത്യേക കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫര്മാന് കേരള ഹൈക്കോടതിയെ സമീപിച്ചത്.
കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അതിനാല്‍ വിവാഹം നിയമവിരുദ്ധമാണെന്നും പോക്സോ കേസ് പരിധിയില്‍ വരുന്നതാണെന്നുമാണ് കുടുംബം മധ്യപ്രദേശ് പൊലീസിന് നല്കിയ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. കേരളത്തില്‍ തുടരുന്ന പെണ്‍കുട്ടിക്ക് കോടതി നിര്‍ദേശ പ്രകാരം പോലീസ് സംരക്ഷണം തുടരുന്നുണ്ട്.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Marriage of the 'Kumbh Mela Viral Girl': Setback for husband Muhammed Farman
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





