
'ബിജെപിയില്‍ കൂട്ട ആത്മഹത്യ നടക്കുന്നു; മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ പോലും സിപിഎം നിലം തൊടില്ല'
ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്

തിരുവനന്തപുരം: ബിജെപിയില്‍ കൂട്ട ആത്മഹത്യ നടന്നുകൊണ്ടിരിക്കുന്നുവെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. പരാതി പറയാന്‍ വയ്യാത്ത അവസ്ഥയാണ്. ബിജെപി വികാരമായി കണ്ടവരെ പറഞ്ഞുവിടുകയാണ്. തിരുവനന്തപുരത്ത് ബിജെപി 20 സീറ്റ് പോലും നേടില്ല. സംസ്ഥാനത്ത് പരാതി പറയാന്‍ ആരുമില്ലാത്ത അവസ്ഥയാണെന്നും കെ മുരളീധരന് പറഞ്ഞു. തിരുവനന്തപുരത്ത് സീറ്റ് നിഷേധിച്ചതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്യുകയും ബിജെപി പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്ത സംഭവത്തിലായിരുന്നു മുരളീധരന്റെ പ്രതികരണം.
മുട്ടടയിലെ വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നിയമപരമായി നീങ്ങും. മുട്ടടയാണ് കേരളത്തിലെ പ്രധാന പ്രചാരണ വിഷയം. കോണ്‍ഗ്രസ് നിയമപരമായി നീങ്ങിത്തുടങ്ങി. പരേതര്‍ക്ക് വോട്ടുണ്ട്, ജീവിച്ചിരിക്കുന്നവര്‍ക്ക് വോട്ടില്ല. മരിച്ചവരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍ പോലും സിപിഎം നിലം തൊടില്ല. മറ്റൊരു സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടി വന്നാല്‍ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥികള്‍ക്ക് പഞ്ഞമില്ലെന്നും കെ മുരളീധരന് പറഞ്ഞു.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
'mass suicides are taking place in BJP'; Congress leader K Muraleedharan
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ലോകത്താകെ ഒരു മുരളീധരന് മാത്രമേ ബിജെപിയില്‍ ഉള്ളോ?; ലിസ്റ്റിലുള്ള മുഴുവൻ പേരെക്കുറിച്ചും അന്വേഷിക്കട്ടെ'

മൃഗശാല മാറ്റത്തിന് പിന്നിൽ കച്ചവട താത്പര്യമെന്ന ആരോപണം തള്ളി മുരളീധരൻ; തിരുവനന്തപുരത്തിന്റെ പ്രാധാന്യം കുറയില്ല


