വീട്ടുകാർ കൊച്ചിക്ക് പോയി; അങ്ങാടിപ്പുറത്ത് വൻ മോഷണം; വീട് കുത്തിത്തുറന്ന് 72 പവൻ, 12,000 രൂപ, അഞ്ച് വാച്ചുകൾ കവർന്നു

അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് മോഷണം

ടെലിവിഷൻ ദൃശ്യം
Last Updated :20 January 2024, 9:21 am IST
Edited by :migrator

മലപ്പുറം: അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച. അങ്ങാടിപ്പുറത്താണ് സംഭവം. 72 പവൻ സ്വർണവും 12,000 രൂപയും അഞ്ച് വാച്ചുകളുമാണ് മോഷണം പോയത്. വീടിന്റെ പിൻവശത്തുള്ള വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കടന്നത്. 

അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിൽ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് മോഷണം. വീട്ടുകാർ വീട് പൂട്ടി കൊച്ചിയിലേക്ക് പോയ സമയത്താണ് മോഷണം. 

വീടിന്റെ നാല് ഭാ​ഗത്തും സിസിടിവി ഉണ്ട്. അടുക്കള ഭാ​ഗത്തെ ക്യാമറ താഴ്ത്തിവച്ച നിലയിലാണ്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

സിബിയുടെ സഹോദരൻ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാൻ എത്തിയപ്പോഴാണ് വീടിന്റെ വാതിൽ പൊളിച്ചിട്ട നിലയിൽ കണ്ടത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിത്തുറന്നു തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. 

പെരിന്തൽമണ്ണയിൽ നിന്നു പൊലീസ് എത്തി പരിശോധന നടത്തി. അന്വേഷണമാരംഭിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now