
മേയറും സംഘവും സഞ്ചരിച്ച കാർ എവിടെ? പൊലീസിനെ വിമർശിച്ച് കോടതി
യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറുമായുള്ള തർക്കത്തിൽ പൊലീസിനെ വിമർശിച്ച് കോടതി. യദുവിന്റെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്താത്തതിലാണ് പൊലീസിനെ വിമർശിച്ചത്. മേയറും സംഘവും സഞ്ചരിച്ച കാർ കണ്ടെത്താത്തത് എന്തു കൊണ്ടെന്നും കോടതി ചോദിച്ചു.
യദുവിന്റെ പരാതിയിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് വഞ്ചിയൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് നിർദേശിച്ചു. ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് ഈ മാസം 22 ന് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു. ഡ്രൈവര്‍ യദു കന്റോണ്‍മന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസിനെ കോടതി വിമര്‍ശിച്ചത്. യദു കോടതിയില്‍ സമര്‍പ്പിച്ച മോണിറ്ററിങ് പെറ്റീഷന്‍ പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. എതിര്‍കക്ഷികളുടെ മൊഴി രേഖപ്പെടുത്താത്തതിലും പൊലീസിനു വിമര്‍ശനമുണ്ട്.
മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയുമടക്കം അഞ്ച് ആളുകളുടെ പേരില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് യദു സ്വകാര്യ ഹര്‍ജി ഫയല്‍ചെയ്തത്. ഏപ്രില്‍ 27 ന് രാത്രി പത്തോടെ പാളയത്ത് സാഫല്യം കോംപ്ലക്‌സിനു മുന്നിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡ്രൈവര്‍ യദുവിനെതിരെ മേയറും പരാതി നൽകിയിരുന്നു. ബസ് ഓടിക്കുന്നതിടെ ലൈംഗികചേഷ്ട കാണിച്ചുവെന്നാണ് യദുവിന് എതിരെയുള്ള പരാതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ


