
എംബിബിഎസ്, ബിഡിഎസ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; ഇന്നു മുതല്‍ ഫീസ് അടച്ച് പ്രവേശനം നേടാം
അലോട്ട് മെന്റ് ലഭിച്ചവര്‍ക്ക് ഇന്നു മുതല്‍ 28 ന് വൈകീട്ട് നാലുമണി വരെ ഫീസ് അടച്ച് പ്രവേശനം നേടാം

തിരുവനന്തപുരം: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.cee.kerala.gov.in ല്‍ ഇത് പരിശോധിക്കാവുന്നതാണ്. അലോട്ട് മെന്റ് ലഭിച്ചവര്‍ക്ക് ഇന്നു മുതല്‍ 28 ന് വൈകീട്ട് നാലുമണി വരെ ഫീസ് അടച്ച് പ്രവേശനം നേടാം.
ഓണ്‍ലൈന്‍ പെയ്മെന്റായോ ഹെഡ് പോസ്റ്റ് ഓഫീസ് വഴിയോ ഫീസ് അടയ്ക്കാം. അലോട്ട്മെന്റ് മെമ്മോ, ഡേറ്റാഷീറ്റ് എന്നിവയുടെ പ്രിന്റും പ്രോസ്പെക്ടസിന്റെ 11.7.1-ാം ഖണ്ഡികയില്‍ സൂചിപ്പിച്ചിട്ടുള്ള രേഖകളുമായി 28 ന് വൈകീട്ട് നാലുമണിയ്ക്കകം പ്രവേശനം നേടണം. ഹെല്പ് ലൈന്‍ നമ്പര്‍: 0471 2525300
ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി, ഫാര്‍മസി, അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, വെറ്ററിനറി തുടങ്ങിയ കോഴ്സുകളിലേക്കുള്ള ഒന്നാം അലോട്ട്മെന്റ് 26 ന് പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റ് 28 നും പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cee.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും



