മെഗാ ജോബ് ഫെയര്‍ ജീവിക - 2022 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍ 21 മുതല്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്

മെഗാ തൊഴില്‍മേളയുടെ അറിയിപ്പ്
Last Updated :20 January 2024, 8:52 am IST

News Now

കൊച്ചി: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അടുത്ത മാസം  8, 9 തീയതികളില്‍ തൊഴില്‍ മേള. മെഗാ ജോബ് ഫെയര്‍ ജീവിക - 2022 എന്ന പേരില്‍ നടത്തുന്ന തൊഴില്‍ മേളയില്‍ തൊഴിലന്വേഷകര്‍ക്ക് ഡിസംബര്‍ 21 മുതല്‍ 31 വരെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ് . തൊഴില്‍ദാതാക്കള്‍ക്ക് ഡിസംബര്‍ 21വരെ രജിസ്റ്റര്‍ ചെയ്യാം. ജോബ് ഫെയറില്‍ സ്‌പോട്ട് രജിസ്‌ട്രേഷന് സൗകരം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക് അറിയിച്ചു.

മികച്ച ഉദ്യോഗാര്‍ത്ഥികളെ തേടുന്ന തൊഴില്‍ദാതാക്കള്‍ക്ക്  www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാകാം. ജില്ലാഭരണകൂടം, ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ല നൈപുണ്യവികസന കമ്മിറ്റി , എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തിലാണ് തൃക്കാക്കര ഭാരത് മാതാ കോളേജില്‍ മേള സംഘടിപ്പിക്കുന്നത്.

മെഗാ ജോബ് ഫെയറില്‍ പങ്കാളികളാകാന്‍ താത്പര്യമുള്ളവര്‍ കഴിയുന്നതും വേഗം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. അസാപ്പ്, എംപ്ലോയ്‌മെന്റ് ഓഫീസ്, വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ മുഖാന്തരം വിവിധ നൈപുണ്യ പരിശീലനങ്ങള്‍  ലഭിച്ചവര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ തങ്ങള്‍ക്ക് അനുവദിച്ച സമയത്ത് തന്നെ എത്തുവാന്‍ ശ്രദ്ധിക്കണം.ജോബ് ഫെയറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 9207027267 എന്ന നമ്പറില്‍ ബന്ധപ്പെടാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates