
'നിലവിളക്ക് വിവാദം ചെറിയ കാര്യം'; ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്
പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി

കോഴിക്കോട്: പൊതുപരിപാടിയില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് രംഗത്ത്. നിലവിളക്ക് വിവാദം ചെറിയ കാര്യമാണെന്നും അത് ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. കാലങ്ങളായി നടക്കുന്നതുപോലെ അതെല്ലാം നടക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
പിഎം ശ്രീയില്‍ പെട്ടെന്ന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് ഒപ്പിട്ട ഒരു കരാര്‍ നിലവിലുണ്ട്. ഇതിന്റെ തുടര്‍ച്ച എങ്ങനെയാകണമെന്ന് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ പരിശോധനകള്‍ ആവശ്യമാണ്. കരാറില്‍നിന്ന് ഒരു കക്ഷിക്ക് ഏകപക്ഷീയമായി പിന്മാറാന് കഴിയുമോ എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അടിയന്തരമായി തീരുമാനമെടുക്കേണ്ട സാഹചര്യം ഇപ്പോഴില്ല. ഫണ്ടുകള്‍ നല്കുന്നതില് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ ഉപാധികള്‍ വെക്കാന്‍ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ ഫാത്തിമ തഹ്ലിയ എംഎല്‍എ നിലവിളക്ക് കൊളുത്തിയത് വിവാദമായിരുന്നു. തഹ്ലിയയെ തിരുത്തി സമസ്ത രംഗത്തു വരികയായിരുന്നു. അനിസ്ലാമികമായ ആചാരങ്ങളും ഇതര മതസ്തരുടെ ആചാരങ്ങളും വര്‍ജിക്കണമെന്നായിരുന്നു സമസ്തയുടെ ആവശ്യം. സമസ്ത മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായത്. ഇതര മതസ്ഥര്‍ അവരുടെ മതാചാരമായി നിര്‍വഹിക്കുന്ന ചടങ്ങുകളും ആചാരങ്ങളും മുസ്ലിംകള് വര്‍ജിക്കണമെന്നും എന്നാല്‍ മറ്റു വിളക്കുകളെപ്പോലെ വെളിച്ചം ലഭിക്കാനുളള ഒരു ഉപാധി എന്ന നിലയില്‍ നിലവിളക്ക് കത്തിച്ച് ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അത് അനുവദനീയമാണെന്നുമാണു യോഗം വിലയിരുത്തിയത്.
അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കിയെന്നാണു സൂചന. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അവശ്യമാണെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Minister N Shamsudheen dismisses Nilavilakku controversy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


