യുജി കോഴ്‌സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്‌സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.

p prasad
പി പ്രസാദ്.
Last Updated :1 November 2025, 5:14 pm IST

News Now

തിരുവനന്തപുരം: കാര്‍ഷിക സര്‍വകലാശാലയിലെ ഫീസ് കുറയ്ക്കാന്‍ തീരുമാനം. ഉയര്‍ത്തിയ ഫീസ് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ഫീസ് കുറയ്ക്കാനുള്ള അന്തിമമായ തീരുമാനം എടുക്കേണ്ടത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. അടിയന്തരമായി കമ്മിറ്റി വിളിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വലിയ ഭാരമാകാത്ത തരത്തിലുള്ള ഫീസ് ഘടനമാത്രമായിരിക്കും കാര്‍ഷിക സര്‍വകലാശാലയില്‍ ഉണ്ടാകുകയെന്നത് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. സര്‍വകലാശാലയിലെ ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

യുജി കോഴ്‌സുകള്‍ക്ക് 50 ശതമാനവും പിജി കോഴ്‌സുകള്‍ക്ക് 40 ശതമാനവും ഫീസ് കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ഫീസ് കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തരമായി എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. കുട്ടികള്‍ക്ക് പണത്തിന്റെ പേരില്‍ പഠന അവസരം ഇല്ലാതാകാന്‍ പാടില്ല. സഹായിക്കാന്‍ കഴിയുന്ന എല്ലാ രീതിയിലും സഹായിക്കും. ഫീസ് വര്‍ധനയില്‍ ഗണ്യമായ കുറവ് വരുത്താനാണ് നിര്‍ദേശിച്ചത്. സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികള്‍ പഠിക്കേണ്ട എന്ന് പറയാന്‍ കഴിയില്ല. ഏത് മാര്‍ഗത്തിലും പഠിക്കാന്‍ സൗകര്യം ഒരുക്കണമെന്നും മന്ത്രി പറഞ്ഞു. സര്‍വകലാശാലയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്.

കാര്‍ഷിക സര്‍വ്വകലാശാലയില്‍ ഫീസ് കൂട്ടിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അര്‍ജുന്‍ എന്ന വിദ്യാര്‍ത്ഥി കോളേജിന് മുന്നില്‍ നിന്നും ഒരു വീഡിയോ പങ്കുവെച്ചത് വലിയ ചര്‍ച്ചയുമായിരുന്നു. അമിതമായ ഫീസ് താങ്ങാന്‍ കഴിയുന്നില്ല, സ്വകാര്യ കോളേജിനേക്കാല്‍ വലിയ ഫീസ് വരുന്നതിനാല്‍ പഠനം നിര്‍ത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയായിരുന്നു പ്രതിഷേധം വന്നത്. അക്കാര്യം മുഖ്യമന്ത്രിയുടെയും ധനവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

കാര്‍ഷിക സര്‍വകലാശാലയില്‍ ഫീസ് കൂട്ടിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എസ്എഫ്‌ഐ ഉള്‍പ്പടെയുള്ള സംഘടനകള്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. കൂടാതെ, അര്‍ജുന്‍ എന്ന വിദ്യാര്‍ഥി ഫീസ് വര്‍ധനയെ തുടര്‍ന്ന് പഠിപ്പ് അവസാനിപ്പിക്കുകയാണെന്ന് ക്യാംപസിന് മുന്നില്‍ നിന്നും ഒരു വീഡിയോ പങ്കുവെച്ചത് വലിയ ചര്‍ച്ചയായി. അമിതമായ ഫീസ് താങ്ങാന്‍ കഴിയുന്നില്ല, സ്വകാര്യ കോളജിനേക്കാല്‍ വലിയ ഫീസ് വരുന്നതിനാല്‍ പഠനം നിര്‍ത്തുകയാണ് തുടങ്ങിയ കാര്യങ്ങളാണ് അര്‍ജുന്‍ വീഡിയോയില്‍ പറഞ്ഞിരുന്നത്.

Summary

Minister P. Prasad says that the agricultural university fee will be reduced

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates