
'തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്'; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയിയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു.

തൃശുര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്കാണ് മന്ത്രി സ്വന്തം പേജില്‍ മറുപടി നല്‍കിയിരിക്കുന്നത്.
കേരള വര്‍മയില്‍ അധ്യാപിക ആയിരുന്ന കാലത്ത് പോലും ആര്‍ ബിന്ദു പൂരം കാണാന്‍ വന്നിട്ടുണ്ടോ എന്നാണ് മന്ത്രിയുടെ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന്. ഇതിന് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.
എടോ, ഞാന്‍ പൂരം കാണുക മാത്രമല്ല, അഞ്ചുകൊല്ലം തൃശൂര്‍ മേയറായി പൂരം നടത്താന്‍ നേതൃത്വം കൊടുത്തിട്ടുമുണ്ടെന്നുമാണ് മറുപടിയുടെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന പൂരത്തിന് താന്‍ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
വിഖ്യാത നടന് നാനാ പടേക്കര്‍ അന്തരിച്ചു

രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

Related News


'കായിക മേളകള്‍ക്ക് സുരക്ഷാ പ്രോട്ടോക്കോള്‍ വരുന്നു'; നീന്തല്‍ മത്സര പന്തല്‍ തകര്‍ന്നതില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ജനീഷ്

തൃശൂര്‍ പൂരം വെടിക്കെട്ട് വടക്കുനാഥ ക്ഷേത്രത്തിന് ഭീഷണിയോ? പരിശോധിക്കാന്‍ ഹൈക്കോടതി
