'രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം വിളിക്കുമെന്ന് കരുതുന്നുണ്ടോ'; ജ്യോതി മല്‍ഹോത്രയെ വിളിച്ചത് നല്ല ഉദ്ദേശത്തിലെന്ന് മന്ത്രി റിയാസ്

'പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ല'

Muhammad Riyas, jyoti malhotra
Muhammad Riyas, jyoti malhotraFacebook
Edited by :ആതിര അഗസ്റ്റിന്‍
Last Updated :6 ജൂലൈ 2025, 6:35 pm IST

തിരുവനന്തപുരം: വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് കൊണ്ടുവന്നത് നല്ല ഉദ്ദേശത്തിലാണെന്നും അവര്‍ പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തി നടത്തിയിരുന്ന വ്യക്തിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യദ്രോഹം ചെയ്തയാളെ ബോധപൂര്‍വം സര്‍ക്കാര്‍ പരിപാടിക്ക് വിളിക്കുമെന്ന് കരുതുന്നുണ്ടോ എന്നും അപവാദപ്രചാരണങ്ങളെ ഭയക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ടൂറിസം വകുപ്പിന്റെ പ്രമോഷന്‍ പരിപാടിക്കായാണ് ഹരിയാനയിലെ വ്ളോഗറായ ജ്യോതി (33) കേരളത്തില്‍ എത്തിയത് എന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ ഞായറാഴ്ച പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്ളുവന്‍സേഴ്സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയിലാണ് ജ്യോതിയുടെ പേരുള്ളത്. 41 പേരായിരുന്നു ആകെ ക്ഷണിതാക്കള്‍. ജ്യോതി ഉള്‍പ്പെടെയുള്ളവര്‍ക്ക് വേതനത്തിന് പുറമെ താമസം, ഭക്ഷണം, യാത്ര എന്നിവ ഒരുക്കി നല്‍കിയതും ടൂറിസം വകുപ്പായിരുന്നു.

പരിപാടിയുടെ ഭാഗമായി ആലപ്പുഴ, മൂന്നാര്‍, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ജ്യോതി ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്ര ചെയ്തത് എന്നും വിവരാവകാശ രേഖയില്‍ പറയുന്നു. പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി എന്ന പരാതിയില്‍ അറസ്റ്റിലായ ജ്യോതി സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് കേരളത്തിലെത്തിയതെന്നുള്ള വിവരം വലിയ വിമര്‍ശനമാണുണ്ടാക്കിയിരിക്കുന്നത്.

News Now

Summary

Tourism Minister Muhammad Riyas said that vlogger Jyoti Malhotra was brought to Kerala with good intentions and was not aware that she was a person who had been spying for Pakistan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates