News Now
സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന ശീലം ചിലർക്ക് എന്തുകൊണ്ട് നിർത്താനാകുന്നില്ല?
പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം

സുഹൈലിന്റെ ശരീരത്തില് അഞ്ചിരട്ടി മദ്യം?, നെടുമ്പാശേരിയിലെ ബാറില് മാത്രം ചെലവിട്ടത് 4396 രൂപ; ലൈസൻസും പോകും

തിരുവനന്തപുരം : കോവിഡ് തുറന്നിടുന്ന സാധ്യതകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ കിഫ്ബിക്ക് സമാനമായ സംരംഭം തുടങ്ങും. സാമ്പത്തിക വളർച്ചയും സാമൂഹിക നീതിയും ഉറപ്പാക്കുമെന്നും ബജറ്റ് അവതരണത്തിന് മുമ്പ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ ഒമ്പതു മണിയ്ക്കാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്ക്കാരിന്റെ അവസാന ബജറ്റാണിത്. ഈ സര്ക്കാരിന്റെ ആറാം ബജറ്റാണിത്. തോമസ് ഐസക്കിന്റെ പന്ത്രണ്ടാമത്തേതും.
തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്ക്കുന്ന സാഹചര്യത്തില് ബജറ്റില് കൂടുതല് ജനപ്രിയ പ്രഖ്യാപനങ്ങള് ഉണ്ടായേക്കുമെന്നാണ് സൂചന. എല്ലാ മേഖലകളിലെയും തൊഴിലവസരങ്ങള് വര്ധിപ്പിക്കാന് നിര്ദേശമുണ്ടാകും. സര്ക്കാര്ജീവനക്കാരുടെ പെന്ഷന് പ്രായം കൂട്ടില്ല. ക്ഷേമപെന്ഷന് 100 രൂപ കൂടി കൂട്ടും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനും കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കാനുള്ള നിര്ദേശങ്ങളും ബജറ്റിലുണ്ടാകും.
വര്ക്ക്ഫ്രം ഹോം സാധ്യതകള് ഉപയോഗിച്ച് സ്ത്രീകളുടെ തൊഴിലില്ലായ്മ പ്രശ്നത്തിന് പരിഹാരംകാണുന്ന പദ്ധതി പ്രഖ്യാപിക്കും. കുറഞ്ഞ ചെലവില് ഇന്റര്നെറ്റ് ലഭ്യമാകുന്ന കെഫോണ് ശൃംഖലയുമായി ബന്ധിപ്പിച്ചായിരിക്കും ഇത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News

പ്രസിഡന്ഷ്യല് കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം, യെമനില് അഞ്ച് മരണം; ഗള്ഫിലേക്കുള്ള വിമാനങ്ങള് റദ്ദാക്കി

മൈസൂരുവില് ബസും ലോറിയും കൂട്ടിയിടിച്ചു; മൂന്നു മലയാളികള് അടക്കം നാലു മരണം; 8 പേരുടെ നില ഗുരുതരം
