'നമുക്കൊരു സന്തോഷവുമില്ല, വിക്കറ്റെണ്ണി ശീലിച്ചവരോട് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ'; വി ശിവൻകുട്ടി

അങ്ങനെ ഒരു വിക്കറ്റ് കൂടി എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്

വി ശിവൻകുട്ടി, അനിൽ ആന്റണി/ ചിത്രം; ഫെയ്സ്ബുക്ക്
Last Updated :20 January 2024, 9:19 am IST
Edited by :migrator

കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ‌ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ കോൺ​ഗ്രസിനെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി രം​ഗത്തെത്തിയിരുന്നു. അങ്ങനെ ഒരു വിക്കറ്റ് കൂടി എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇതിനെതിരെ ഒരു വിഭാ​ഗം രം​ഗത്തെത്തിയിരുന്നു. അപ്പോൾ വിശദീകരണവുമായി ശിവൻകുട്ടി രം​ഗത്തെത്തിയിരിക്കുകയാണ്. 

അനിൽ ആന്റണി ബിജെപിയിൽ പോയതിൽ തനിക്ക് സന്തോഷമില്ലെന്നും വിക്കറ്റെണ്ണി ശീലിച്ചവരോട് അത് ചൂണ്ടിക്കാട്ടിയതാണെന്നുമാണ് ശിവൻകുട്ടി പറഞ്ഞത്. വിക്കറ്റെണ്ണി ശീലിച്ചവരോട് അതൊന്ന് ചൂണ്ടിക്കാട്ടിയതേ ഉള്ളൂ,.. നമുക്കൊരു സന്തോഷവുമില്ല, മടുത്ത എം പിമാരെ എങ്കിലും കൂടെ നിർത്താനുള്ള പ്രവർത്തനം അവിടെ ഉണ്ടാകുന്നത് നന്നായിരിക്കും..- എന്നാണ് ശിവൻകുട്ടി കുറിച്ചത്. 

ശിവൻകുട്ടിയുടെ വിക്കറ്റ് പരിഹാസത്തിനെതിരെ വിടി ബൽറാം രം​ഗത്തെത്തിയിരുന്നു. ശിവൻകുട്ടിയുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച്, വിക്കറ്റ് വീഴുമ്പോൾ സാധാരണ ബൗളിംഗ് ടീമിലുള്ളവരോ അവരുടെ ഫാൻസോ ആണ് ആഹ്ലാദം പ്രകടിപ്പിക്കാറുള്ളത്.- എന്നാണ് ബൽറാം കുറിച്ചത്. 

എംഎൽഎ എംഎം മണിയും പരിഹാസവുമായി എത്തിയിരുന്നു. വീണ്ടും ഒരു ഓർമ്മപ്പെടുത്തൽ...അവസാനത്തയാൾ പോകുമ്പോൾ ഓഫിസിന്റെ ഫാനും ലൈറ്റും ഓഫാക്കാൻ മറക്കരുത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വൈദ്യുതി അമൂല്യമാണ് പാഴാക്കരുത്- എന്നാണ് എംഎം മണി കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now