പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; സൈനികനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തു

പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ഇയാള്‍ ലഡാക്കിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:46 am IST

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സൈനികനെ കശ്മീരില്‍ നിന്നും അറസ്റ്റ് ചെയ്തു. കൊറ്റംകുളങ്ങര സ്വദേശി ചേരിയില്‍ പുത്തന്‍ വീട്ടില്‍  മനുമോഹന്‍ (32) ആണ് അറസ്റ്റിലായത്. ലഡാക്കിലെ ഇന്തോ ചൈനാ അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 

പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ട് ഇയാള്‍ ലഡാക്കിലെ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വാഡാണ് സൈനികനെ അറസ്റ്റ് ചെയ്തത്. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. 

സ്‌കൂള്‍ ശാസ്ത്രമേളയോടനുബന്ധിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാറില്‍ കയറ്റി പലയിടത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനുമോഹനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം തീവണ്ടിയില്‍ ഞായറാഴ്ച രാത്രിയാണ് തെക്കുംഭാഗം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now