
News Now
കൊല്ക്കത്ത ദുര്ഗാപൂജ ദുരന്തം: മരണം 19 ആയി; നിരവധി പേര്ക്ക് പരിക്ക്; സംഘാടകര് കസ്റ്റഡിയില്

വടക്കന് കേരളത്തില് മഴ കനക്കും; 5 ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

Today's Rashi Phalam October 18| വിവാഹാലോചനയിൽ അനുകൂലമായ വഴിത്തിരിവുണ്ടാകും

ദുർഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

തൊടുപുഴ: കാണാതായ റിസോർട്ട് ജീവനക്കാരൻ ആറ്റിൽ മരിച്ചനിലയിൽ. കാന്തല്ലൂർ പുത്തൂർ മുരുകനെ(52) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ട് ദിവസം മുൻപാണ് മുരുകനെ കാണാതാകുന്നത്. മുരുകന്റേത് കൊലപാതകമാണെന്ന ആരോപണവുമായി മക്കൾ രംഗത്തെത്തി.
മറയൂരിലെ പുത്തൂർ ഗ്രാമത്തിനു സമീപമുള്ള റിസോർട്ടിൽ ജോലി ചെയ്യുന്ന മുരുകനെ 22നാണ് കാണാതായത്. വിവരം റിസോർട്ട് ഉടമ മക്കളെ അറിയിച്ചിരുന്നു. അടുത്ത ദിവസം മുരുകനെ കണ്ടതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ 23നുശേഷം മുരുകന്റെ മൊബൈൽ സ്വിച്ച് ഓഫായി. തുടർന്ന് 26നാണ് മുരുകനെ കാണാതായതായി ഭാര്യയും മക്കളും മറയൂർ സ്റ്റേഷനിൽ പരാതി കൊടുത്തത്.
ഇന്നലെ രാവിലെ അരുവിത്തല ആറ്റിൽ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹം പാറയിടുക്കിൽ കണ്ടത്. പിതാവിന്റെ മൃതദേഹത്തിൽ മുറിവേറ്റ പാടുകളുണ്ടെന്നും കൊലപാതകമാണെന്നു സംശയമുണ്ടെന്നും മക്കളായ സുകന്യയും ശരണ്യയും പറഞ്ഞു.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



