'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും, ഇനി ചെറുപ്പക്കാർ വരട്ടെ' : പിജെ ജോസഫിനെതിരെ വീണ്ടും എം എം മണി

'തന്റേത് അവസാന ഏർപ്പാടാണ്. ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ല'

പിജെ ജോസഫ്, എംഎം മണി/ ഫയൽ
Edited by :migrator
Last Updated :20 ജനുവരി 2024, 9:26 am IST

ഇടുക്കി:പി ജെ ജോസഫിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന്  മുൻമന്ത്രി എം എം മണി. അദ്ദേഹം ഒഴിഞ്ഞു മാറേണ്ട സമയം കഴിഞ്ഞു. ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നു പറയുന്നതുപോലെയാണ്. ഇനി ചെറുപ്പക്കാർ വരട്ടെ. സ്ഥാനങ്ങളിൽ ചെറുപ്പക്കാരെ നിർത്തട്ടെയെന്ന് മണി പറഞ്ഞു. 

ജീവിതകാലം വരെ എംഎൽഎ. വല്ല മണ്ണാങ്കട്ടയും ചെയ്യുമോ അതുമില്ല. മണി പറഞ്ഞു. തന്റേത് അവസാന ഏർപ്പാടാണ്. വയസ്സ് 78 ആയി. ചാകുന്നത് വരെ എംഎൽഎ ആയിരിക്കാൻ തന്നെ കിട്ടില്ല. തന്റെ പാർട്ടിയും അതിനൊന്നും നിൽക്കുന്ന പാർട്ടിയുമല്ല. 

മരിക്കുന്നത് വരെ എംഎൽഎയും എംപിയും ആകണം എന്ന് പറയുന്നത് അസംബന്ധമാണെന്നും എംഎം മണി കൂട്ടിച്ചേർത്തു. തൊടുപുഴക്കാരുടെ ഗതികേടാണ് പിജെ ജോസഫ് എന്നും അദ്ദേഹം നിയമസഭയില്‍ കാലു കുത്തുന്നില്ലെന്നും എംഎം മണി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. വോട്ടര്‍മാര്‍ ജോസഫിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now