'അരിവാള്‍ ചുറ്റിക നക്ഷത്ര'ത്തില്‍ വോട്ടുതേടി മോഡി ; അമ്പരപ്പില്‍ വോട്ടര്‍മാര്‍ 

കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡി

Edited by :migrator
Last Updated :20 ജനുവരി 2024, 8:33 am IST

പത്തനംതിട്ട: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മോഡിക്ക് എന്താണ് കാര്യമെന്ന് ചിന്തിക്കാന്‍ വരട്ടെ. ഇത്തവണ മോഡിയും മല്‍സര രംഗത്തുണ്ട്. അതും അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി. 

പത്തംതിട്ട ജില്ലയിലാണ് ഈ മോഡിയുടെ മല്‍സരരംഗം. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ മലയാലപ്പുഴ ഡിവിഷനിലാണ് ജിജോ മോഡിയെന്ന യുവസ്ഥാനാര്‍ത്ഥിയുടെ പോരാട്ടം. വോട്ടര്‍മാരെ നേരില്‍ കണ്ട് പരിചയപ്പെടുത്തുമ്പോള്‍ പലര്‍ക്കും അത്ഭുതവും അമ്പരപ്പും. ഈ കൗതുകം ജനവിധിയിലും പ്രതിഫലിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. 

Story image

കോന്നി താഴം ലോക്കല്‍ കമ്മിറ്റിയുടെ സെക്രട്ടറിയാണ് ജിജോ മോഡി. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം. സ്വകാര്യ ചാനല്‍ സംപ്രേക്ഷണം നിര്‍ത്തിയതോടെയാണ് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തകനായത്. യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റില്‍ കോണ്‍ഗ്രസിലെ സാമുവല്‍ കിഴക്കുപുറത്താണ് എതിര്‍ സ്ഥാനാര്‍ത്ഥി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now