News Now
ആഭ്യന്തര വകുപ്പിനെ നയിക്കുന്നത് അടൂരിലെ പാർട്ടി അംഗത്വമില്ലാത്ത ആഭ്യന്തര മന്ത്രി; എസ്എഫ്ഐ
മദ്യപിച്ചാൽ നല്ല ഉറക്കം കിട്ടും! ഉറക്കവും ചില മിഥ്യാധാരണകളും

ചിന്നക്കനാലിലെ ആനത്താര പുനഃസ്ഥാപിക്കൽ: മുഖ്യമന്ത്രിക്കെതിരെ ഡിസിസി പ്രസിഡന്റ്
'15 വര്‍ഷത്തിനിടെ ഏഴ് ദുരൂഹമരണങ്ങള്‍'; കൂടത്തില്‍ കേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കാര്യസ്ഥന് അറസ്റ്റില്‍

തിരുവനന്തപുരം: മണ്‍സൂണ്‍ ബംപര്‍ നേടിയ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ബംപര്‍ തുകയായ പത്ത് കോടി രൂപ ഓണസമ്മാനമായി സര്‍ക്കാര്‍ കൈമാറി. ആദ്യമായാണ് ലോട്ടറി ജേതാക്കളെ ക്ഷണിച്ചുവരുത്തി സര്‍ക്കാര്‍ സമ്മാനം കൈമാറുന്നത്. പരിസരം ശുചിയാക്കാന്‍ പ്രയത്നിക്കുന്ന അമ്മമാര്‍ക്കുള്ള ആദരവ് കൂടിയായി ചടങ്ങ് മാറി.
സര്‍ക്കാരില്‍ നിന്ന് നേരിട്ട് സമ്മാനം വാങ്ങുന്നതിനായി പരപ്പനങ്ങാടിയിലെ ഹരിതകര്‍മ്മ സേനാംഗങ്ങളായ ലീലയും കൂട്ടുകാരായ പത്തുപേരും ഇന്നലെ തന്നെ തലസ്ഥാനത്തെത്തി. മണ്‍സൂണ്‍ ബംപറിലൂടെ കോടിപതികളായിട്ടാണ് സര്‍ക്കാരിന്റെ അതിഥികളായുള്ള ഈ വരവ്. നറുക്കെടുപ്പ് നടന്ന വേദിയില്‍ തന്നെയാണ് തുകയും സമ്മാനിച്ചത്.
സന്തോഷം സമ്മാനിച്ച ദൈവത്തിനും സര്‍ക്കാരിനും നന്ദിയെന്ന് സമ്മാനാര്‍ഹരില്‍ ഒരാളായ ലീല പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചടങ്ങില്‍ പങ്കെടുത്ത തദ്ദേശമന്ത്രി എം ബി രാജേഷുമായി അവര്‍ പങ്കിട്ടു.സഹപ്രവര്‍ത്തകര്‍ക്ക് സമ്മാനമടിക്കാനായി ജേതാക്കള്‍ ഇത്തവണത്തെ ഓണം ബംപറിലും ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


