അഞ്ചു കിലോ അരി സൗജന്യം, ഈ മാസം കൂടുതല്‍ റേഷനരി; ഗോതമ്പും ആട്ടയും കുറയും

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ മണ്ണെണ്ണ വിതരണം തുടരും

പ്രതീകാത്മക ചിത്രം
Edited by :migrator
Last Updated :20 ജനുവരി 2024, 9:02 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ മാസം കൂടുതല്‍ അരി കിട്ടും. വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ലഭിക്കും. കഴിഞ്ഞമാസം വരെ നല്‍കിയിരുന്ന വിഹിതത്തില്‍ രണ്ടു കിലോ വര്‍ധിപ്പിച്ചു. കിലോയ്ക്ക് 10.90 രൂപ നിരക്കിലാണ് വിതരണം. 

ഈ മാസം മുതല്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമുള്ള അരിയാകും വിതരണം ചെയ്യുക. മുമ്പ് ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയാണ് വിതരണം ചെയ്തിരുന്നത്. ഈ മാസം അതതു റേഷന്‍ കടകളിലെ നീക്കിയിരിപ്പ് അനുസരിച്ച് വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് 5 കിലോയും ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് രണ്ടു കിലോയും സ്‌പെഷല്‍ അരി കിലോയ്ക്ക് 15 രൂപയ്ക്ക് നല്‍കും. 


മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യം

കേന്ദ്രസര്‍ക്കാരിന്റെ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം ഈ മാസം മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡിന് അഞ്ചു കിലോ അരി സൗജന്യമായി നല്‍കും. കഴിഞ്ഞമാസം വരെ നാലുകിലോ അരിയും ഒരു കിലോ ഗോതമ്പുമാണ് ഈ പദ്ധതി പ്രകാരം നല്‍കിയിരുന്നത്. റേഷനരി കൂടുതല്‍ കിട്ടുമ്പോള്‍, ഗോതമ്പും ആട്ടയും ഈ മാസം കുറയും. 

മുന്‍ഗണനേതര വിഭാഗത്തിന് ( നീല, വെള്ള കാര്‍ഡുകള്‍) കേന്ദ്രസര്‍ക്കാര്‍ ഗോതമ്പ് നിര്‍ത്തിയ സാഹചര്യത്തിലാണിത്. നീല, വെള്ള, ബ്രൗണ്‍ കാര്‍ഡ് ഉടമകള്‍ക്ക് അതതു താലൂക്കിലെ നീക്കിയിരിപ്പ് അനുസരിച്ച് മാത്രമാകും ഈ മാസം പാക്കറ്റ് ആട്ട വിതരണം ചെയ്യുക. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്തെ മണ്ണെണ്ണ വിതരണം തുടരും. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now