ഇന്‍സ്റ്റഗ്രാം സൗഹൃദം, പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് വ്യാജ ഐഡിയിലൂടെ പ്രചരിപ്പിച്ചു; യുവാവ് പിടിയില്‍ 

14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു

കാശിനാഥന്‍
Edited by :migrator
Last Updated :22 ജനുവരി 2024, 7:51 pm IST

ആലപ്പുഴ: 14 വയസ്സുള്ള പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസില്‍ യുവാവിനെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥന്‍ (20) ആണ് പിടിയിലായത്. 

കാശിനാഥന്‍ ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി പരിചയത്തിലാകുകയും പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച് ഫോട്ടോകള്‍ കൈക്കലാക്കുകയും ചെയ്തു. ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നതാണ് കേസ്. പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു.

കായംകുളം സബ്ബ് ഡിവിഷന്‍ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് എച്ച് ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ എസ് ഐ ശ്രീകുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സജീവ് കുമാര്‍, സുഭാഷ്, അനി, സിവില്‍ പൊലീസ് ഓഫീസറായ പത്മദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് ശേഷം, ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്തി. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now