
പൊന്നുമോനെ അവസാനമായി കാണാനായില്ല, വെടിക്കെട്ട് അപകടത്തിൽപ്പെട്ട ഗിരിയുടെ അമ്മ അന്തരിച്ചു
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു.

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ കോട്ടപ്പുറം സ്വദേശി ഗിരിയുടെ മാതാവ് അന്തരിച്ചു. പരേതനായ മോഹനന്റെ ഭാര്യ പള്ളത്ത് കരുമാലി വീട്ടില്‍ ഗൗരി (74) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. സംസ്കാരം ഇന്ന് വൈകീട്ട് മൂന്നിന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തും. ഗിരിയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഗൗരി. കഴിഞ്ഞ ദിവസം മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ടപകടത്തില്‍ ഗിരിയെ കാണാതായിരുന്നു. തിരുവമ്പാടി പൂരം സെലിബ്രേഷന് കമ്മിറ്റിയംഗമായ ഗിരി കോട്ടപ്പുറം ശിവക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ടാണ്. പൂരത്തിന്റെ ഉത്സാഹിയായ ഗിരി വെടിക്കെട്ട്പുരയില്‍ സ്ഥിരം സന്ദര്‍ശനം നടത്തുന്നയാളാണ്.
ചൊവ്വാഴ്ച നടന്ന മുണ്ടത്തിക്കോട് ദുരന്തസമയത്തും ഗിരി അവിടെയുണ്ടായിരുന്നു. സഹോദരന് ഹരിയോടൊപ്പമാണ് എപ്പോഴും പൂരോത്സാഹത്തിന് പോകാറുള്ളത്. അമ്മക്ക് അസുഖമായതിനാല്‍ ഇക്കുറി ഹരി കൂടെ പോയിരുന്നില്ല. പി ഹരി സിപിഎം പ്രവര്‍ത്തകനും കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശൂര്‍ കോട്ടപ്പുറം ഡിവിഷനിലെ ഇടതു സ്ഥാനാര്‍ഥിയുമായിരുന്നു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Thrissur Firework accident: mother of man who died in Mundathikode fireworks tragedy dies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



