
News Now
രാജ്യം വിടാനുള്ള ഉത്തരവ്; ഇമ്രാന് ഖാന് ഹൈക്കോടതിയെ സമീപിക്കും

ഇടുക്കിയില് ഇന്ന് സിപിഎം ഹര്ത്താല്; പിന്തുണച്ച് വ്യാപാരികളും; പരീക്ഷകള് മാറ്റി

അറബിക്കടലില് ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്ന് അതിശക്തമഴ മുന്നറിയിപ്പ്; എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ട്

Today's Rashi Phalam October 16| ആരാധനാലയ സന്ദർശനത്തിന് അവസരമുണ്ടാകും, പണം കടം കൊടുക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം: ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്റെ സ്റ്റാഫില് ബിജെപി അംഗത്തെ നിയമിക്കാന് നീക്കം. ബിജെപി സംസ്ഥാന സമിതി അംഗവും മുതിര്ന്ന മാധ്യമപ്രവര്ത്തകനുമായ ഹരി എസ് കര്ത്തയെ ആണ് ഗവര്ണറുടെ സ്റ്റാഫില് നിയമിക്കുന്നത്. കുമ്മനം രാജശേഖരന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്നപ്പോള് ബിജെപി മാധ്യമ വിഭാഗം മേധാവിയായിരുന്നു. ബിജെപി മുഖപത്രം ജന്മഭൂമി മുന് പത്രാധിപര് കൂടിയാണ് ഹരി എസ് കര്ത്ത.
ഹരി എസ് കര്ത്തയെ ഗവര്ണറുടെ അഡീഷണല് പേഴ്സണല് അസിസ്റ്റന്റായിട്ടാണ് നിയമിക്കുന്നത്. രാജ്ഭവനില് നിന്ന് നിയമനവുമായി ബന്ധപ്പെട്ട ശുപാര്ശയടങ്ങിയ ഫയല് ഒരാഴ്ച മുമ്പ് സെക്രട്ടറിയേറ്റിലെത്തി. നിയമനത്തിന് സര്ക്കാരിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്.
ഗവര്ണര് ബിജെപിക്കുവേണ്ടി പ്രവര്ത്തിക്കുന്നുവെന്ന ഭരണ-പ്രതിപക്ഷ നിരയില് നിന്ന് ശക്തമായ ആക്ഷേപങ്ങള് ഉയരവെയാണ് ഇത്തരത്തില് ഒരു നീക്കം രാജ്ഭവനില് നിന്ന് വന്നിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



