വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും നിർത്തിയില്ല; ബസ് തടഞ്ഞ് രമ്യാ ഹരിദാസ് 

വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും ബസ് നിർത്താതെ പോയതോടെയാണ് എംപിയുടെ ഇടപെടൽ

ബസ് തടഞ്ഞു നിർത്തി രമ്യാ ഹരിദാസ്/ ടെലിവിഷൻ സ്ക്രീൻഷോട്ട്
Edited by :migrator
Last Updated :20 ജനുവരി 2024, 9:27 am IST

തൃശൂർ: വിദ്യാർഥികളെ കയറ്റാതെ പോയ സ്വകാര്യ ബസ് തടഞ്ഞു നിർത്തി രമ്യാ ഹരിദാസ് എംപി. വിദ്യാർഥികൾ പിന്നാലെ ഓടിയിട്ടും ബസ് നിർത്താതെ പോയതോടെയാണ് എംപിയുടെ ഇടപെടൽ. തൃശൂർ പെരുമ്പിലാവിലാണ് സംഭവം. 

കോളജിന് മുന്നിൽ ഒരു ബസും നിർത്തില്ലെന്ന വിദ്യാർഥികൾ പരാതി പറഞ്ഞതിന് പിന്നാലെ വിദ്യാർഥികൾക്കൊപ്പം റോഡിൽ നിന്ന് ബസ് തടഞ്ഞു നിർത്തി വിദ്യാർഥികളെ കയറ്റുകയായിരുന്നു. എന്നാൽ ഇതു വഴി വന്ന ഒരു ബസ് ജീവനക്കാർ അത് ദീർഘദൂര ബസ്സാണെന്നും വിദ്യാർഥികളെ കയറ്റാനാകില്ലെന്നും പറഞ്ഞതോടെ രം​ഗം വഷളായി. 

തുടർന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ഓട്ടോ തൊഴിലാളികളും പ്രശ്നത്തിൽ ഇടപെട്ടു. എംബിയോട് ബസിലെ ജീവനക്കാരൻ കയർത്തു സംസാരിച്ചത് ചെറിയ സംഘർഷത്തിനിടയാക്കുകയും ചെയ്തു. പിന്നീട് പൊലീസിനെ വിളിച്ചുവരുത്തിയാണ് വിദ്യാർഥികളെ ബസിൽ കയറ്റിയത്. ഒടുവിൽ ബസ് ജീവനക്കാരൻ എംപിയോട് മാപ്പ് പറഞ്ഞ് പ്രശ്നം പരിഹരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now