മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്; താപനില ഒരു ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു

ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്

Munnar
munnarഫയല്‍ ചിത്രം
Edited by :dhanojam
Last Updated :23 ജനുവരി 2026, 9:48 am IST

തൊടുപുഴ: ഒരിടവേളക്കുശേഷം മൂന്നാര്‍ വീണ്ടും അതിശൈത്യത്തിലേക്ക്. ചെണ്ടുവരയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കുറഞ്ഞ താപനിലയായ ഒരു ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. സൈലന്റ് വാലി, നല്ലതണ്ണി എന്നിവിടങ്ങളിലും കടുത്ത തണുപ്പ് അനുഭവപ്പെട്ടു. മൂന്ന് ഡിഗ്രി സെല്‍ഷ്യസ് ആണ് ഈ പ്രദേശങ്ങളിൽ രേഖപ്പെടുത്തിയ താപനില.

താപനില താഴ്ന്നതോടെ പ്രദേശത്തെ പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞുപാളികള്‍ രൂപപ്പെട്ടു. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരു ഡിഗ്രി സെല്‍ഷ്യസ് ചെണ്ടുവരയില്‍ ഡിസംബര്‍ 13-ന് രേഖപ്പെടുത്തിയിരുന്നു.

അതിനുശേഷം താപനില ക്രമേണ വര്‍ധിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് ഒരു ഡിഗ്രിയിലേക്ക് താഴ്ന്നത്. വരുംദിവസങ്ങളില്‍ താപനില വീണ്ടും കുറയുമെന്നാണ് സൂചന.

News Now

Summary

Munnar weather: The Munnar hill station in Idukki once again faces extreme cold temperature.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates